Thiruvambady

തിരുവമ്പാടി മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതി അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവമ്പാടി: മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതി അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവമ്പാടി പോലീസ്‌. സംഭവത്തിൽ പോലീസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ചതിനെ തുടർന്നും പ്രതിഷേധങ്ങൾ കണക്കിലെടുത്തും പ്രതിയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ മർദിച്ച മകനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പിതാവ് മരിച്ചതിനെ തുടർന്ന് വകുപ്പുകൾ ചേർക്കാതെ അസ്വാഭാവിക മരണത്തിന് മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിയാണ് വിവാദമായത്. ഇത് പ്രതിയെ സഹായിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു.

Related Articles

Leave a Reply

Back to top button