Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 18 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുന്നക്കൽ സ്കൂളിൽ വച്ച് ഇന്ന് നടത്തപ്പെട്ട 22 പേരുടെ ആന്റിജൻ പരിശോധനയിൽ ലഭിച്ച 5 പോസിറ്റീവ് കേസുകളും ഇന്നലെ സേക്രട്ട് ഹാർട്ട് യു പി സ്കൂളിൽ വച്ച് നടത്തപ്പെട്ട 50 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ ലഭിച്ച 12 പോസിറ്റീവ് കേസുകളും ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ രോഗമുക്തി നേടി.

നിലവിൽ പഞ്ചായത്ത് പ്രദേശത്ത് 104 പേർ ചികിത്സയിൽ കഴിയുന്നു. വാർഡ് 7, 8, 9 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 13ൽ രണ്ടുപേർക്കും വാർഡ് 16ൽ മൂന്നുപേർക്കും വാർഡ് 14ൽ പത്തുപേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയ്ക്ക് പുറമെ പുന്നക്കൽ സ്കൂളിൽ വച്ച് ഇന്ന് 50 പേരുടെ ആർ ടി പി സി ആർ പരിശോധനയും നടത്തി.

Related Articles

Leave a Reply

Back to top button