Thiruvambady

കളഞ്ഞുകിട്ടിയ അഞ്ചുപവൻ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെയേൽപ്പിച്ച് യുവാവ് മാതൃകയായി

തിരുവമ്പാടി : കളഞ്ഞുകിട്ടിയ ആഭരണം ഉടമസ്ഥനെക്കണ്ടെത്തി തിരികെയേൽപ്പിച്ച് യുവാവ് മാതൃകയായി. ഗ്രാമപ്പഞ്ചായത്തിലെ ചേപിലംകോട് ഉന്നതിയിലെ കരളാട്ടുകുന്നുമ്മൽ മണി എന്ന മനീഷിനാണ് മുക്കം അങ്ങാടിയിൽനിന്ന് അഞ്ചുപവൻ സ്വർണാഭരണം കളഞ്ഞുകിട്ടിയത്. ഉടനെ സുഹൃത്ത് മുനീറിനെ അറിയിച്ച്‌ പ്രദേശത്തെ എല്ലാ വാട്‌സാപ്പ് ഗ്രൂപ്പിലേക്കും സന്ദേശമയച്ച്‌ യഥാർഥ ഉടമയെ കണ്ടെത്തുകയായിരുന്നു.

കാരമൂല സ്വദേശി ടി.കെ. ബിബിന്റെ ഭാര്യ ആശയുടെ പാദസരമാണ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടത്. നാട്ടുകാരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് തിരികെനൽകി. ചേപിലംകോട് പൗരാവലി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് മനീഷിന് ആദരച്ചടങ്ങൊരുക്കുമെന്ന് പൊതുപ്രവർത്തകൻ എ.കെ. മുഹമ്മദ് അറിയിച്ചു. നിയുക്ത ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ പി.ആർ. അജിത പൊന്നാടയണിയിക്കും.

Related Articles

Leave a Reply

Back to top button