Kodanchery

ആട്യാ – പാട്യാ നാഷണൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ

കോടഞ്ചേരി : ഡിസംബർ 12,13,14 തീയ്യതികളിലായി ചണ്ഡീഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടത്തിയ 36th നാഷണൽ ജൂനിയർ വിഭാഗം ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മികച്ച നിലവാരം പുലർത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ.

പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും,ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്.ജോസ് ജോസഫ് ജി.ജെ യാണ് മുഖ്യ പരിശീലകൻ.സംസ്ഥാന ടീമംഗങ്ങളായ എഡ് വിൻ സെബാസ്റ്റ്യൻ ജിനോയി,എൽന ടെസിൻ ജിനോയി,അനീറ്റ എം റോബി,ഹിബ മറിയം വി.പി,സിയ സമദ് എന്നിവരെ മാനേജ്മെൻ്റ്,പി.ടി.എ,സ്റ്റാഫ് അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button