Thiruvambady
വേനൽചൂട് കടുത്തതോടെ പ്രതിസന്ധിയിലായി മലയോര മേഖലയിലെ കർഷക ജനത

തിരുവമ്പാടി: വേനൽചൂട് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി മലയോര മേഖലയിലെ കർഷകർ. കടുത്ത ചൂടിൽ ഉണ്ടാകുന്ന കാട്ടുതീയിൽ ഇതുവരെ ഒട്ടേറെ കൃഷിയിടങ്ങളാണ് കത്തിനശിച്ചത്. വേനലിൽ ജലസ്രോതസ്സുകൾ വറ്റിയതോടെ കൃഷിയിടങ്ങൾ നനക്കാനാകാത്തതും ഏറെ പ്രതിസന്ധി സൃഷിക്കുന്നുണ്ട്.
വിഷുവിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷി മതിയായ ജലം നൽകാനാവാതെ നശിക്കുന്നത് ലക്ഷങ്ങളുടെ നഷ്ടമാണ് വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ കർഷകർക്ക് നൽകുന്നത്. മറ്റിടങ്ങളിൽ നിന്ന് മോട്ടോറുകൾ വെച്ചും മറ്റും ജലമെത്തിച്ച് നനയ്ക്കുന്നത് എത്രത്തോളം പ്രയോഗിമാണെന്ന ആശങ്കയും കർഷകരെ വലയ്ക്കുന്നുണ്ട്. 40 ഡിഗ്രിയോളം എത്തിനിൽക്കുന്ന വേനൽചൂട് തുടർന്നും വർധിച്ചാൽ ജീവിതം തന്നെ അവതാളത്തിൽ ആവുമെന്ന് കർഷകർ പറയുന്നു.






