Kodiyathur

കൊടിയത്തൂരിൽ മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം

കൊടിയത്തൂർ: ഭക്ഷ്യസുരക്ഷയ്ക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെ മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 400 കുടുംബങ്ങൾക്ക് മൺചട്ടികളും വളവും തൈകളും നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് 75 ശതമാനം സബ്സിഡി നിരക്കിൽ സാമഗ്രികൾ വിതരണം ചെയ്യുന്നത്.ഒരു കുടുംബത്തിന്‌ 10 വീതം ചട്ടികളും തൈകളും 80 കിലോഗ്രാം പ്ലോട്ടിംഗ് മിശ്രിതവും നൽകും.

ആദ്യഘട്ടത്തിൽ 400 കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും. വെണ്ട, വഴുതന, തക്കാളി, മുളക് എന്നിവയുടെ ഗുണമേന്മയുള്ള പച്ചക്കറിത്തൈകളാണ്‌ ചട്ടികൾക്കൊപ്പം നൽകിയത്‌. പന്നിക്കോട് കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പദ്ധതി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ച പരിപാടിയിൽ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, കരീം പഴങ്കൽ, ബാബു പൊലുകുന്നത്ത്, ഫസൽ കൊടിയത്തൂർ, മറിയം കുട്ടി ഹസ്സൻ, കൃഷി ഓഫീസർ കെ.ടി ഫെബിദ, കൃഷി അസിസ്റ്റന്റ്മാരായ എം.എസ് നശീദ, ശ്രീജയ് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button