Puthuppady

കുപ്പായക്കോട് ക്ഷീരോല്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ്; എൽ.ഡി.എഫ് പാനലിന് ഉജ്ജ്വല വിജയം

പുതുപ്പാടി: പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന കുപ്പായക്കോട് ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിലെ 8 പേർ വിജയിച്ചു. ഒരു സീറ്റിൽ യു.ഡി.എഫ് വിജയിച്ചു. അനിൽ ചാക്കോ, ബാബു ജോസഫ്, മത്തായി സി.പി, രാധാകൃഷ്ണൻ പി.ജി, സതി പി.കെ, ഷീബ ജോൺ, പത്മിനി എം.എസ്, സജി കെ.സി എന്നിവർ എൽ.ഡി.എഫ് പാനലിൽ നിന്നും ഷൈനി റോയി വെള്ളിലാംതടത്തിൽ യു.ഡി.എഫ് പാനലിൽ നിന്നും വിജയിച്ചു.

വിജയിച്ച ഡയറക്ടർമാർ യോഗം ചേർന്ന് പ്രസിഡന്റായി ബാബു ജോസഫിനെ തെരഞ്ഞെടുത്തു. വിജയികളെ ആനയിച്ച് ഈങ്ങാപ്പുഴയിൽ പ്രകടനവും അനുമോദന യോഗവും നടത്തി. അനുമോദന യോഗത്തിൽ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.എ മൊയ്തീൻ, എം.ഇ ജലീൽ, ലോക്കൽ സെക്രട്ടറി കെ.ഇ വർഗീസ്, സി.പി.ഐ നേതാവ് ഷാജു ചെള്ളാമടത്തിൽ, കേരള കോൺഗ്രസ്(എം) നേതാവ് വിനോദ് കിഴക്കയിൽ, ഐ.എൻ.എൽ നേതാവ് അമ്പുടു ഗഫൂർ, ബാബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button