Adivaram

സി.ഐ.ടി.യു താമരശ്ശേരി ഏരിയാ കമ്മിറ്റി മെയ്ദിന റാലി സംഘടിപ്പിച്ചു

അടിവാരം: സി.ഐ.ടി.യു താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്യത്തിൽ അടിവാരത്ത് മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ ടി.എ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനൂപ് കക്കോടി മുഖ്യപ്രഭാഷണം നടത്തി. ടി.സി വാസു, എൻ.കെ സുരേഷ്, ബി.ആർ ബെന്നി, എം.ഇ ജലീൽ, കെ വിജയകുമാർ, ടി.കെ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button