Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ മെഗാപഠന – ഉല്ലാസ യാത്ര നടത്തി.

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ 900 കുട്ടികളും 100 അധ്യാപക, രക്ഷിതാക്കളുമായി കോഴിക്കോട്ടേക്ക് മെഗാപഠന – ഉല്ലാസ യാത്ര നടത്തി.വിദ്യാലയത്തിൽ വ്യത്യസ്ത പരിപാടികൾ ഉൾച്ചേർത്ത് പ്രവർത്തന വർഷത്തിൽ നടത്തുന്ന അക്കാദമിക തനത് പ്രവർത്തനമായ ടോട്ടൽ അക്കാദമിക് അച്ചീവ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായാണ് മെഗാ പഠനയാത്ര സംഘടിപ്പിച്ചത്. ഭിന്നശേഷി വാരാചരണ സന്ദേശവും ലോക എയ്ഡ്സ് ദിന ഓർമ്മപ്പെടുത്തലായി ചുവന്ന റിബണും ധരിച്ച് കുട്ടികൾ യാത്രക്ക് ഒത്ത് ചേർന്നു.


രാവിലെ സ്കൂൾ അങ്കണത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഓലിയക്കാട്ടിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പ്ലാനറ്റോറിയം, ബേപ്പൂർ, ഫറോക്ക്, കേരള സോപ്സ് ,അക്വേറിയം, ബീച്ച് എന്നിവ സന്ദർശിച്ചു.
ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, അധ്യാപകരായ ദിലീപ് മാത്യുസ്, അബ്ദുറബ്ബ്, അബ്ദുൾ റഷീദ്, അബ്ദുൾ മജീദ് എന്നിവരുടെ നേത്യത്വത്തിൽ മുഴുവൻ അധ്യാപകരും ഷൈൽ മോൻ, ഹസൻ, നൗഷാദ്, സീന റഷീദ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കളും ഉല്ലാസയാത്രക്ക് നേതൃത്വം നൽകി..

Related Articles

Leave a Reply

Back to top button