India

കൊറോണയെന്ന് സംശയം; ചൈനീസ് യുവതിയെ കൊല്‍ക്കത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ചൈനീസ് യുവതിയെ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൂ മയി (28)എന്ന യുവതിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് യുവതി. ആരോഗ്യ വകുപ്പ് തലവന്‍ ദേബിഷ് ഭട്ടാചാര്യ ഹൂവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് വ്യക്തമാക്കി.

ആറുമാസം മുമ്പാണ് ഹൂ അവസാനമായി ചൈന സന്ദര്‍ശിച്ചത്. ജനുവരി 24 ന് ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് നാമിബിയ, മഡകാസ്‌കര്‍, മൗറീഷ്യസ് എന്നിവിടങ്ങളില്‍ ഹൂ സന്ദര്‍ശനം നടത്തിയിരുന്നു.

ഇന്ത്യയില്‍ എത്തിയ ശേഷം അസുഖ ബാധിതയായതോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഹൂ ചികിത്സ തേടി. ഇവിടെ നിന്ന് ഇവരെ ബലഗട്ടയിലുള്ള ഐഡി ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button