Thiruvambady

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ഓഫീസർ, ലാബ് അസിസ്റ്റൻ്റ് ഇന്റർവ്യൂ

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന നഴ്സിംഗ് ഓഫീസർ, ലാബ് അസിസ്റ്റൻ്റ് എന്നിവരെ താത്കാലികമായി നിയമിക്കുന്നു. 2024 ജൂലൈ 6 നു രാവിലെ 11 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.

യോഗ്യത : നഴ്സിംഗ് ഓഫീസർക്ക് ജി എൻ എം /ബി എസ്സ് സി നേഴ്സിംഗ് പരിജ്ഞാനം അഭികാമ്യം. ലാബ് അസിസ്റ്റൻ്റിന് ലാബ് ടെക്നീഷ്യൻ/ലാബ് അസിസ്റ്റൻ്റ് യോഗ്യത അഭികാമ്യം. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഹാജരാകേണ്ടതാണ്.

Related Articles

Leave a Reply

Back to top button