മാതൃകാധ്യാപകർ കാലത്തിന്റെ അനിവാര്യത; വി.ഡി.സതീശൻ

മാതൃകാധ്യാപകർ കാലത്തിന്റെ അനിവാര്യത; വി.ഡി.സതീശൻ
തിരുവമ്പാടി: ഏറ്റവും ഉന്നതമായ തൊഴിൽ അധ്യാപനവും മാതൃകയാകുന്ന അധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സേക്രഡ് ഹാർട്ട് യു.പി സ്കൂൾ ഹെഡ്മാസ്റ്ററായി ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന അഗസ്റ്റിൻ മഠത്തിപ്പറമ്പിലിന് തിരുവമ്പാടി പൗരാവലി ഒരുക്കിയ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നാടയണിയിച്ചും മെമന്റോ നൽകിയും അഗസ്റ്റിൻ മഠത്തിപ്പറമ്പിലിനെ ആദരിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ, സ്വാഗത സംഘം കൺവീനർ അബ്ദുൽ റഷീദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലിസി അബ്രഹാം, റംല ചോലക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പ്രവീൺ കുമാർ, ബാബു പൈക്കാട്ട്, അബ്രഹാം മാന്വൽ, തോമസ് വലിയപറമ്പൻ, ടോമി കൊന്നക്കൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ഷിനോയി അടയ്ക്കാപ്പാറ, ഗോപിലാൽ എൻ.എസ്, സുന്ദരൻ പ്രണവം, സജി തോമസ്, അനീഷ് കുമാർ, കെ.ടി സെബാസ്റ്റ്യൻ, ദിലീപ് മാത്യൂസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഏബൽ അബ്രാഹത്തിന്റെ സംഗീതാലാപനത്തെ തുടർന്ന് അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ മറുപടി പ്രസംഗം നടത്തി.







