Thiruvambady

പൊതു റോഡിൽ അനധികൃതമായി ഹമ്പ്‌ നിർമ്മാണം; പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രം റോഡിൽ റോഡ് കൈയേറി സ്വകാര്യവ്യക്തി ഹമ്പ്‌ നിർമിച്ചു. സമീപവാസിയാണ് ഹമ്പ്‌ നിർമിച്ചതെന്നും നിയമവിരുദ്ധ പ്രവൃത്തിയായതിനാൽ ഉടൻ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടിട്ടും ഒരു കൂസലുമില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡംഗം ബിന്ദു ജോൺസൺ എന്നിവർ അറിയിച്ചു.

വേനൽമഴയിൽ ചെളിവെള്ളം ഒഴുകി പറമ്പിലെ കുളത്തിലേക്കെത്തുന്നത് തടയാനാണ് ഇയാൾ ഹമ്പ്‌ നിർമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൺകട്ടകൊണ്ടാണ് ഹമ്പ്‌ തീർത്തിരിക്കുന്നത്. കയറ്റിറക്കം കഴിഞ്ഞെത്തുന്ന ഭാഗമായതിനാൽ വാഹനങ്ങൾ അതിവേഗമാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങളടക്കം ഇവിടെ നിയന്ത്രണം വിടുന്നത് പതിവായിരിക്കുകയാണ്. അനധികൃത നിർമ്മാണം പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Back to top button