Koodaranji
നിർമ്മാണം പുരോഗമിച്ച് പൂവാറൻതോട് ജലവൈദ്യുത പദ്ധതി

കൂടരഞ്ഞി: പഞ്ചായത്തിലെ പൂവാറൻതോട്ടിൽ പൊയിലിങ്ങാപ്പുഴയിൽ കെ.എസ്.ഇ.ബി ചെറുകിട ജലവൈദ്യുത പദ്ധതി നിർമാണം പുരോഗതിയിൽ. 3 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 3 വർഷത്തെ നിർമ്മാണ കരാറിന്റെ സിവിൽ പ്രവൃത്തിക്ക് 21.59 കോടി രൂപയാണ് ചെലവ്. പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തികളും ഉടനെ ആരംഭിക്കും.
പദ്ധതി പൂർത്തിയാകുന്നതോട് കൂടി പൊയിലിങ്ങാപ്പുഴയിൽ തിരുവമ്പാടി–കൂടരഞ്ഞി പഞ്ചായത്തുകളിലായി 4 ജലവൈദ്യുത പദ്ധതികളാകും. ഉറുമി ഒന്നും രണ്ടും ഘട്ട പദ്ധതികളാണ് 20 വർഷം മുൻപ് ഇവിടെ നിർമാണം പൂർത്തീകരിച്ചത്. പൂവാറൻതോട് പദ്ധതിക്കൊപ്പം നിർമാണം ആരംഭിച്ച ഓളിക്കൽ പദ്ധതിയുടെ നിർമാണവും പുരോഗമിക്കുകയാണ്.







