Kodiyathur

ഞാനും പി.ടി.എമ്മിൽ’; സോഷ്യൽ മീഡിയ ക്യാമ്പയിനുമായി സകൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ ക്യാമ്പയിനുമായി സ്‌കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ. ഹെഡ്മാസ്റ്റർ ജി സുധീർ ‘ഞാനും പി.ടി.എമ്മിൽ’ എന്ന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

പുതുതായി എട്ടാം തരത്തിൽ ചേരുന്ന കുട്ടികളെ വിദ്യാലത്തിലേക്ക് സ്വാഗതം ചെയ്യും വിധത്തിൽ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നത്. ഗൈഡ് ക്യാപ്റ്റൻ ടി ഷുഹൈറ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാസർ കരങ്ങാടൻ, സി മഹ്ജൂർ, എം ഷമീൽ, പി.ടി നാസർ, ടി മൊയ്തീൻ കോയ, സലീം കൊളായി, സി.കെ നവാസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button