Kodanchery

കോടഞ്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കോടഞ്ചേരി: ന്യൂനപക്ഷ, ഗോത്രവർഗ്ഗ, ആദിവാസി പീഡനത്തിനെതിരെയും മണിപ്പൂർ കലാപം അമർച്ച ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. കർഷ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ഹബീബ് തമ്പി പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, യു.ഡി.എഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ, താമരശ്ശേരി മണ്ഡലം പ്രസിഡന്റ് നവാസ് ഈർപ്പോണ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, കെ.എസ്.‌യു ജില്ലാ സെക്രട്ടറി ഫിലിപ്പ് പാരിപ്പള്ളി, ലിസി ചാക്കോ, ജോബി ജോസഫ്, ജോസ് പെരുമ്പള്ളി, കുമാരൻ കരിമ്പിൽ, സേവിയർ കുന്നത്തേട്ട്, ജോസഫ് ആലവേലി, റെജി തമ്പി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button