Kodiyathur
കൊടിയത്തൂരിൽ യു.ഡി.എഫ് വികസന പ്രചരണ പൊതുയോഗം സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂരിൽ യു.ഡി.എഫ് വികസന പ്രചരണ പൊതുയോഗം സംഘടിപ്പിച്ചു. കൺവീനർ യു.പി മമ്മദ് അധ്യക്ഷത വഹിച്ച യോഗം കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പുതുക്കുടി മജീദ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എൻ.കെ അഷ്റഫ്, സുബ്രഹമണ്യൻ മാട്ടുമുറി, ബഷീർ പുതിയോട്ടിൽ, ബാബു പൊലുക്കുന്നത്ത്, കരീം പഴങ്കൽ, എം.ടി റിയാസ്, രതീഷ് കളക്കുടി കുന്നത്ത്, ബാബു പരവരിയിൽ, പി.കെ ബഷീർ, മാധവൻ കുളങ്ങര, അബൂബക്കർ താന്നിക്കലോടി തുടങ്ങിയവർ സംസാരിച്ചു.