Mukkam

നീലേശ്വരം ജി.എച്ച്.എസ്.എസ് ശതാബ്ദി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി

മുക്കം: നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരുവർഷം നീളുന്ന നൂറാം വാർഷികാഘോഷ ഉദ്ഘാടനത്തോടനുബന്ധിച്ച് നീലേശ്വരത്തുനിന്ന് ഓമശ്ശേരിയിലേക്ക് വിളംബരഘോഷയാത്ര നടത്തി. നഗരസഭാ ചെയർമാൻ പി.ടി ബാബു ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർമാൻ, കൗൺസിലർമാർ, സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ഓമശേരി ബസ് സ്റ്റാൻഡ് പരിസരത്ത് ഘോഷയാത്ര സമാപിച്ചു.

സമാപന സമ്മേളനം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓമശേരി പഞ്ചായത്ത് പ്രസിഡൻറ് നാസർ പുളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു, ഓമശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫാത്തിമ അബു, മുക്കം എ.ഇ.ഒ പി ഓംകാരനാഥൻ, എ.കെ അബ്ദുള്ള, അഹമ്മദ് കുട്ടി ഹാജി, സംഘാടകസമിതി ജനറൽ കൺവീനർ എം.കെ ഹസീല, പി.ടി.എ പ്രസിഡൻറ്‌ സലാം മുണ്ടോളി, എം.ടി വേണുഗോപാൽ, മജീദ് ബാബു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button