Mukkam
കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു

മുക്കം: ജൂൺ 10, 11 തിയതികളിൽ കക്കാടംപൊയിലിൽ വെച്ചു നടക്കുന്ന കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ ദ്വിദിന നേതൃ പരിശീലന ക്യാമ്പ് സ്വാഗത സംഘ രൂപീകരണം നടത്തി. കെ.പി.സി.സി മെമ്പർ എൻ.കെ അബ്ദുൾ റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ പ്രസിഡന്റ് ഷാജു പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ കൗൺസിലർ മധു മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി അഷറഫ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മുഹമ്മദ്, കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയംഗം ദേവസ്യ പി.ജെ, സംസ്ഥാന കൗൺസിലർ സുധീർ കുമാർ, ജില്ലാ സെക്രട്ടറി പ്രവീൺ ടി.കെ, ട്രഷറർ ബിനു ടി.ടി, ജില്ലാ ജോ.സെക്രട്ടറി ഷെറീന ബി, വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് സിജു പി തുടങ്ങിയവർ സംസാരിച്ചു.