Kodiyathur

കൊടിയത്തൂരിൽ നീരുറവ പദ്ധതിക്ക് തുടക്കം കുറിച്ചു

കൊടിയത്തൂർ: അടുത്ത 5 വർഷത്തേക്ക് മാതൃകാ നീർത്തട പരിപാലന പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നീർച്ചാൽ ശുചീകരണ പ്രവർത്തനത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ആന്യംപാടത്ത് വാർഡ്‌ മെമ്പർ ഫസൽ കൊടിയത്തൂർ നിർവഹിച്ചു. മഹാത്മാ ഗാന്ധിദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അന്യംപാടത്തെ നീർച്ചാൽ ഉൾപ്പെടെ പഞ്ചായത്തിലെ വിവിധ നീരുറവകൾ പുനരുദ്ധരിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് തൊഴിലുറപ്പ് അസിസ്റ്റന്റ്എഞ്ചിനീയർ ദീപേഷ് സി.പി, തൊഴിലുറപ്പ് ഓവർസിയർ അർഷാദ് വി, കർഷകരായ പി.എം ബഷീർ, അബ്ദുറഹിമാൻ എം, സുബൈർ കെ, ബഷീർ കെ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

Related Articles

Leave a Reply

Back to top button