Thiruvambady

തിരുവമ്പാടി–മറിപ്പുഴ റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കും; ലിന്റോ ജോസഫ് എം.എൽ.എ

തിരുവമ്പാടി: തിരുവമ്പാടി–മറിപ്പുഴ റോഡ് പ്രവൃത്തി കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപെറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചതായി തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.

കിഫ്ബി ധനസഹായത്തോടെ 108.314 കോടി രൂപ അടങ്കൽ തുകയുള്ള റോഡ് 10 മീറ്റർ വീതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുക. ഡ്രെയിനേജ്, അൻപതോളം കലുങ്കുകൾ, 4 പാലങ്ങൾ, പ്രധാന കേന്ദ്രങ്ങളിൽ ഇന്റർലോക്ക് വിരിച്ച നടപ്പാത, റോഡ് സേഫ്റ്റി എന്നിവ അടങ്ങിയതാണ് പദ്ധതി. കേരള റോഡ് ഫണ്ട് ബോർഡ് നിർവ്വഹണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണ കാലാവധി 2 വർഷമാണ്. തുരങ്കപാത സമീപന റോഡുകൂടിയായ പ്രസ്തുത റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

Related Articles

Leave a Reply

Back to top button