Mukkam

തോട്ടത്തിൻകടവ്, നീലേശ്വരം ജനകീയാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം നിർവഹിച്ചു

മുക്കം: നഗരസഭാ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള തോട്ടത്തിൻകടവ്, നീലേശ്വരം ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ആലിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ പി.ടി ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദിനി, ഇ സത്യനാരായണൻ, ഡിവിഷൻ കൗൺസിലർമാരായ നൗഫൽ, അനിത, വേണു കല്ലുരുട്ടി, വിശ്വൻ നികുഞ്ജം, വിവിധ ഡിവിഷൻ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയുടെ ഭാഗമായി വിവ സ്ക്രീനിംഗ്, എൻ.സി.ഡി ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Back to top button