Adivaram
ഹബീബ് ഉമര്‍ ഹഫീള് നാളെ മര്‍കസ് നോളജ് സിറ്റിയില്‍

അടിവാരം: ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഹബീബ് ഉമര്‍ ഹഫീള് നാളെ മര്‍കസ് നോളജ് സിറ്റിയില്‍. നാളെ വൈകിട്ട് നടക്കുന്ന ഹള്‌റത്തുല്‍ ഫുതൂഹ് ആത്മീയ സംഗമത്തിനും സി.എം വലിയുല്ലാഹി ഉറൂസിനും ഹബീബ് ഉമര്‍ ഹഫീള് നേതൃത്വം നല്‍കും. ഇത്തവണ ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടക്കും.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി, മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, കേരള ഹജ്ജ് കമ്മിറ്റി ചേയര്‍മാന്‍ സി മുഹമ്മദ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കും.