Kerala
സർവകലാശാലകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കും

സർവകലാശാലകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനം.
ശമ്പള പരിഷ്‌കരണത്തിനോടൊപ്പം 2019 ജൂലൈ ഒന്ന് മുതൽ പെൻഷൻ പരിഷ്‌ക്കരണവും പ്രാബല്യത്തിൽ വരും. 2021 ജൂലൈ 1 മുതൽ പരിഷ്‌ക്കരിച്ച പ്രതിമാസ പെൻഷൻ നൽകി തുടങ്ങും. പാർട്ട് ടൈം പെൻഷൻകാർക്കും ഈ വ്യവസ്ഥയിൽ പെൻഷൻ നൽകും.
അതേസമയം, സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആയി ഉയർത്താനും തീരുമാനമായിട്ടുണ്ട്.







