Kodanchery
ലഹരിക്കെതിരേ കയ്യൊപ്പുചാർത്തി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ

കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വ്യക്തിത്വ വികസന ക്ലബിന്റെയും, ലഹരി വിരുദ്ധ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഒപ്പു ചാർത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. താമരശേരി സീനിയർ സിവിൽ എക്സൈസ് ഓഫീസർ സി.ജി ഷാജു കയ്യൊപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ലഹരി വിരുദ്ധ സന്ദേശങ്ങളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ലഹരി വിരുദ്ധ മരം അനാഛാദനം ചെയ്തു. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, വ്യക്തിത്വ വികസന ക്ലബ് കൺവീനർ ഷില്ലി സെബാസ്റ്റ്യൻ, അജേഷ് ജോസ്, ടീന ജോസ്, സിസ്റ്റർ ഗ്രേസ് തുടങ്ങിയവർ സംസാരിച്ചു.






