കേരള മദ്യ നിരോധന സമിതി വാഹന വിളംബര ജാഥയ്ക്ക് കൊടിയത്തൂരിൽ സ്വീകരണം നൽകി

കൊടിയത്തൂർ: കേരള മദ്യ നിരോധന സമിതി കോഴിക്കോട് – മലപ്പുറം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘മോചന ധ്വനി-23’ വാഹന വിളംബര ജാഥയ്ക്ക് കൊടിയത്തൂരിൽ സ്വീകരണം നൽകി. ലഹരി വിരുദ്ധ ബോധവൽക്കരണവും സ്കൂളുകളിൽ അഞ്ചാം ക്ലാസ്സ് മുതൽ ലഹരി വിരുദ്ധ പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് വാഹന വിളംബര ജാഥ സംഘടിപ്പിച്ചത്. കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ നൽകിയ സ്വീകരണം കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗം ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി ദുര്യോധനൻ മുഖ്യപ്രഭാഷണം നടത്തി. സമിതി ജില്ലാ പ്രസിഡന്റ് എ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അബ്ദുൽ ഹമീദ്, സെക്രട്ടറി റഫീഖ് കുറ്റിയോട്ട്, സമിതി സംസ്ഥാന ജന.സെക്രട്ടരി ഡോ.മുരളീധരൻ നായർ, അംഗങ്ങളായ നീന ജയരാജ്, അമ്പൂരി രവീന്ദ്രൻ, ഡോ.ജി സജി, എസ് ശശീധരൻ നായർ, പി മുഹമ്മദ് ഇൽയാസ് തുടങ്ങിയവർ സംസാരിച്ചു.