Koodaranji

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തി

കൂടരഞ്ഞി: കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 19 അങ്കണവാടികളിലും പ്രവേശനോൽത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത്‌ തല പ്രവേശനോത്സവം പനക്കച്ചാൽ അങ്കണവാടിയിൽ വാർഡ് മെമ്പർ ജോണി വാളിപ്ലക്കലിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഹെലൻ ഫ്രാൻസിസ് തുടങ്ങിയവർ മുഖ്യാതിഥിയായി. വനിത ശിശു വികസന വകുപ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി പി.കെ, എ.എൽ.എം.എസ്.സി അംഗം ജോസ് മഴുവഞ്ചേരി, അങ്കണവാടി വർക്കർ ഷീബ തുടങ്ങിയവർ സംസാരിച്ചു. സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button