Adivaram
മര്‍കസ് നോളജ് സിറ്റിയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

അടിവാരം: മഹല്ല് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ മര്‍കസ് നോളജ് സിറ്റിയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. നോളജ് സിറ്റിയുടെ പരിസര മഹല്ലുകളില്‍ താമസിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടൂ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചത്.
കരിയര്‍ വിദഗ്ധന്‍ ഡോ.നാസര്‍ കുന്നുമ്മല്‍ ക്ലാസ്സിനു നേതൃത്വം നല്‍കി. നോളജ് സിറ്റി സി.ഒ.ഒ ഡോ.നിസാം പരിപാടി ഉദ്ഘാടനം ചെയ്തു. സി.എഫ്.ഒ യൂസുഫ് നൂറാനി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദ് ഖലീല്‍ അസ്ഹരി, സൈനുല്‍ ആബിദ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.