Mukkam
എസ്റ്റേറ്റ് ഗേറ്റ് അംഗനവാടി പ്രവേശനോത്സവം നടത്തി

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എസ്റ്റേറ്റ് ഗേറ്റ് അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി. പ്രവേശനോത്സവം വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു.
അംഗനവാടി വർക്കർ എൻ.പി ഹസ്ന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിഷാദ് വീച്ചി, നവാസ് പുത്തലത്ത്, ഷാജഹാൻ ചാലിൽ, എം ഫാത്തിമ, അഞ്ജു കെ രാജ്, അമൃത മോഹൻദാസ്, പി.ടി ജസീന തുടങ്ങിയവർ സംസാരിച്ചു.