Thiruvambady

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സൈക്കിളിൽ കേരള പര്യടനം വിജയകരമായി പൂർത്തിയാക്കിയ ഹബിൻ മോഹനനെ ആദരിച്ചു

തി​രു​വ​മ്പാ​ടി: ജന ജീവിതത്തെ സാരമായി ബാധിക്കുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സൈക്കിളിൽ കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ നീണ്ട 10 ദിവസത്തെ കേരള പര്യടനം വിജയകരമായി പൂർത്തിയാക്കിയ ഹബിൻ മോഹനനെ ഹരിത നേച്ചർ ക്ലബ്ബിന്റെയും അത്തിപ്പാറ പൗരാവലിയുടെയും നേതൃത്വത്തിൽ ആദരിച്ചു.

ക്ലബ്‌ പ്രസിഡന്റ്‌ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിന് സനിൽ കുമാർ പി പി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ വിശിഷ്ടാഥിതിയായി. ക്ലബ്ബിന്റെ സ്നേഹോപഹാരം വാർഡ് മെമ്പർ ഹബിൻ മോഹനന് കൈമാറി. ടി പി സതീഷ് ബാബു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ക്ലബ്‌ അംഗങ്ങൾ മനോജ്, ബിജു, സുഭാഷ് എന്നിവരും അത്തിപ്പാറയിലെ പൗരപ്രമുഖരും വ്യാപാരികളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button