ലൗ ജിഹാദ് പ്രസ്താവനയിൽ സിപിഐ എം അപവാദ പ്രചരണം അവസാനിപ്പിക്കണം; കോൺഗ്രസ്

കോടഞ്ചേരി: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും മുൻ എം.എൽ.എയുമായ ജോർജ് തോമസ് പൂർണ്ണ മനസ്സോടെ നടത്തിയ ലൗ ജിഹാദ് പ്രസ്താവനയിൽ എതിർപ്പ് ഉണ്ടായപ്പോൾ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി കോൺഗ്രസിനെ അധിക്ഷേപിച്ച സിപിഎം നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു .
പോലീസിനെ നിഷ്ക്രിയമാക്കി മനുഷ്യമനസാക്ഷിയെ അട്ടിമറിച്ച സിപിഎം ജനവികാരം എതിരായപ്പോൾ കോൺഗ്രസിനെതിരെ വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം അഴിച്ചുവിട്ടു ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് യോഗം ആരോപിച്ചു .
ന്യൂനപക്ഷ ത്തിൻറെ മൊത്തം പിതൃത്വം ഏറ്റെടുക്കുന്ന സിപിഎം നികൃഷ്ടജീവി, തിരുകേശം പ്രയോഗങ്ങളിൽ ഖേദം പ്രകടിപ്പിക്കാനോ പിൻവലിക്കാനോ തയ്യാറാകാത്ത സിപിഎം കപട ന്യൂനപക്ഷ പ്രേമം ജനങ്ങൾ തിരിച്ചറിയുമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസിചാക്കോ, റോയി കുന്നപ്പള്ളി, വിൻസെൻറ് വടക്കേ മുറിയിൽ, ജോസ് പെരുമ്പള്ളി , സിബി ചിരണ്ടായത്ത്, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ജോസ് പൈക, ആൽബിൻ ഊന്ന്കല്ലേൽ എന്നിവർ പ്രസംഗിച്ചു.







