വീണ്ടും വലുതായി മാർടെക്സ് വെഡിങ് സെന്റർ, ഉദ്ഘാടന ചടങ്ങിൽ സിനിമ താരം അനു ജോസഫും

തിരുവമ്പാടി : തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആധുനിക രീതിയിൽ നവീകരിച്ച മാർടെക്സ് വെഡ്ഡിംഗ് സെന്റർ മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റവ. ഫാ. തോമസ് നാഗപറമ്പിൽ, സ്വാമി ജ്ഞാനതീർത്ഥ, അഡ്വ. ഷമീർ കുന്നമംഗലം എന്നിവർ ഭദ്രദീപം തെളിയിച്ചു.
എം.വി.ആർ. ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, സിനി ആർട്ടിസ്റ്റ് അനു ജോസഫ് എന്നിവർ മുഖ്യാതിഥികളായി. കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എൻ.എം. ഷീജ ആദ്യവില്പന നിർവഹിച്ചു. വിവിധ സെക്ഷനുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയ തിരുവമ്പാടി സ്വദേശി ഡോ. അബ്ദുൾ സുഫിയാനെ ചടങ്ങിൽ ആദരിച്ചു. വിവിധ ജനപ്രതിനിധികളും സാമൂഹിക-വ്യവസായ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.







