Adivaram

താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവ്; ഗുരുതരപരിക്ക്

അടിവാരം : താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ഗുരുതരപരിക്ക്. താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആംബുലൻസിന് മുന്നിലാണ് ചാടിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകൻ ലത്തീഫാണ് ഇയാളെ താമരശ്ശേരി താലൂക്കാശുപത്രിയിൽ എത്തിച്ചത്.

Related Articles

Leave a Reply

Back to top button