Thiruvambady

തിരുവമ്പാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും ലിന്റോ ജോസഫ്

തിരുവമ്പാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർത്ഥിയായി നിലവിലെ എംഎൽഎ ലിന്റോ ജോസഫിനെ വീണ്ടും പ്രഖ്യാപിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആണ് പ്രഖ്യാപനം നടത്തിയത്.

മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആനക്കാംപൊയിൽ ഇരട്ട തുരങ്കപാത ഉൾപ്പെടെ ഏകദേശം 3875 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി ലിന്റോ ജോസഫ് അറിയിച്ചു. വികസനമുരടിപ്പിന്റെ കാലഘട്ടത്തിൽ നിന്നാണ് തിരുവമ്പാടി മണ്ഡലം വികസന മുന്നേറ്റത്തിന്റെ പാതയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.ആരംഭിച്ച വികസന പദ്ധതികൾ പൂർത്തിയാക്കുകയും മലയോര-കുടിയേറ്റ മേഖലയായ തിരുവമ്പാടിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനും ഒരിക്കൽ കൂടി ജനങ്ങളുടെ പിന്തുണ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button