Kodiyathur
കെ ഫോൺ തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും
കൊടിയത്തൂർ: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിന്റെ തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം ജൂൺ 5ന് കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.