കെ-ഫോൺ തിരുവമ്പാടി മണ്ഡലതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു

തിരുവമ്പാടി: ഇന്റർനെറ്റ് സേവനം അവകാശമാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ഒരുക്കുന്ന കെ-ഫോൺ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതോടൊപ്പം തിരുവമ്പാടി മണ്ഡലതല ഉദ്ഘാടനവും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ തത്സമയം സംപ്രേഷണവും നടന്നു.
പരിപാടിയോടനുബന്ധിച്ച് കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ വെച്ച് വാർഡ് മെമ്പർ ടി.കെ അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യാഥിതിയായി, ഗ്രാമപഞ്ചായത്ത് അംഗം സിജി കുറ്റിക്കൊമ്പിൽ, എൻ രവീന്ദ്രനാഥൻ മാസ്റ്റർ, സത്താർ കൊളക്കാടൻ, ഗുലാം ഹുസൈൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആബിദ, ജി.എം യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുസലാം, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള, കെ.എസ്.ഇ.ബി എ.ഇ സതീഷ് കുമാർ പി.പി, കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷീജ കെ.വി തുടങ്ങിയവർ സംസാരിച്ചു.







