Mukkam

അരമണിക്കൂറിൽ സംസ്ഥാന പാതയിൽ 1500 ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിച്ച് തണലോരം പദ്ധതി

മുക്കം: ലിൻേറാ ജോസഫ് എം.എൽ.എയുടെ ഉയരെ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച തണലോരം പദ്ധതിയിൽ ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെയുള്ള 15 കിലോമീറ്റർ പരിധിയിൽ 1500ഓളം ഫലവൃക്ഷതൈകൾ വെച്ച് പിടിപ്പിച്ചു. പാത നവീകരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ നിന്ന് മുറിച്ചുമാറ്റിയ നൂറ് കണക്കിന് തണൽ മരങ്ങൾക്ക് പകരമായി ഫല വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കുന്ന പദ്ധതിയാണ് തണലോരം. മുറിച് ചതണൽ മരങ്ങൾക്ക് പകരമായി സംസ്ഥാന പാതയിൽ പൂർണ്ണമായും തണലൊരുക്കുകയും ഒപ്പം മനുഷ്യർക്കും പറവകൾക്കുമുൾപ്പെടെ ഫലവൃക്ഷങ്ങൾ ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പൊതുവിദ്യാഭ്യാസ വകുപ്പ്, സോഷ്യൽ ഫോറെസ്ട്രി ഡിപ്പാർട്ട്മെൻ്റ്, കെ.എസ്.ടി.പി, ശ്രീധന്യ കൺസ്ട്രക്ഷൻസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ കുട്ടികൾ അവർക്കു നിശ്ചയിച്ച സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു. ഗോതമ്പറോഡിൽ നടന്ന നിയോജക മണ്ഡലതല ഉദ്ഘാടനം ലിൻേറാ ജോസഫ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ഷംലൂലത്ത് അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Back to top button