Thiruvambady

തിരുവമ്പാടി-മറിപ്പുഴ റോഡ് പ്രവർത്തി; 51 അംഗ കമ്മറ്റി രൂപീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി-മറിപ്പുഴ റോഡ് പ്രവർത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ചെയർമാനായും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് വൈസ് ചെയർപേഴ്സണായും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം കെ.ഡി ആന്റണി കൺവീനറായും പ്രസ്തുത റോഡ് കടന്നുപോകുന്ന വാർഡുകളുടെ മെമ്പർമാർ മറ്റു രാഷ്ട്രീയ പ്രതിനിധികൾ എന്നിവരെയും ഉൾപ്പെടുത്തി 51 അംഗ കമ്മിറ്റി രൂപീകരിച്ചു. കേരള റോഡ് ഫണ്ട് ബോർഡിൻറെ കീഴിൽ 108 കോടി രൂപ മുതൽ മുടക്കി നടപ്പാക്കുന്ന പദ്ധതി അടുത്തമാസം പ്രവർത്തി ആരംഭിക്കും.

4 പ്രധാന പാലങ്ങൾ, 50 ഓളം കലുങ്കുകൾ, നടപ്പാത തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 13, 14 തീയതികളിൽ റോഡിൻറെ കുറ്റിവെപ്പ് മറിപ്പുഴ മുതൽ തിരുവമ്പാടി വരെ നടത്തും. ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. യോഗത്തിൽ കെ.എം ബേബി, രാമചന്ദ്രൻ കരിമ്പിൽ, ലിസി എബ്രഹാം, മഞ്ജു ഷിബിൻ, പി.ടി അഗസ്റ്റിൻ, സി.എൻ പുരുഷോത്തമൻ ജോളി ജോസഫ്, ജോയി മ്ലാങ്കുഴി, ജോസ് മാത്യു, വിൽസൺ താഴത്തുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button