Kodiyathur
കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷതൈകളും പഠനോപകരണങ്ങളും വിതരണം ചെയ്തു

കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ തണൽ പ്രവർത്തകരുടെ നേതൃത്വത്തിൽ
കഴുത്തൂട്ടിപുറായ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷ തൈകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, പഠനോപകരണ വിതരണം മാധ്യമ പ്രവർത്തകൻ സി ഫസൽ ബാബു, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കളിയുപകരണങ്ങളുടെ വിതരണം
ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ എന്നിവർ നിർവഹിച്ചു.
തണൽ പ്രസിഡന്റ് അനീസ് കലങ്ങോട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എ.കെ റാഫി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശരീഫ് അബലക്കണ്ടി, കെ കരിം മാസ്റ്റർ, ജനറൽ സെക്രട്ടറി വി.വി നൗഷാദ്, ശംസുദ്ധീൻ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.







