India

സ്വര്‍ണ വില വീണ്ടും താഴ്ന്നു; പവന് വില 30,000ല്‍ താഴെ; കുറഞ്ഞത് 800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴ്ന്നു. പവന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 29,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 3,725 രൂപയായി താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില പൊടുന്നനെ കുത്തനെ ഇടിയുകയായിരുന്നു.

ലോക സമ്പദ് വ്യവസ്ഥ കൊറോണ ഭീതിയില്‍ ആടിയുലയുന്നതിനിടെയാണ് സ്വര്‍ണവിലയിലെ ഇടിവ്.കഴിഞ്ഞ ആറിന് 32,320 ആയിരുന്ന പവന് വില. നാലു ദിവസങ്ങള്‍ക്ക് ശേഷം പത്തിന് വില 32,120 രൂപയില്‍ എത്തി. അടുത്ത ദിവസം വില 32,000 ആയി.

പിന്നീടുള്ള ദിവസങ്ങളില്‍ 31,800, 30,600, 30,320 എന്നിങ്ങനെ താഴുകയായിരുന്നു. ഇന്നലെ 30,600 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 29,800ല്‍ എത്തി. ഇന്ന് എണ്ണൂറു രൂപ കൂടി കുറഞ്ഞതോടെയാണ് പവന് വില 30,000ല്‍ താഴെയെത്തിയത്.

Related Articles

Leave a Reply

Back to top button