COVID 19Thiruvambady

“ബ്രെയ്ക് ദ ചെയിൻ” പിന്തുണയുമായി വ്യാപാരികൾ

തിരുവമ്പാടി : കോവിഡ്- 19 വൈറസ് വ്യാപനത്തിനെതിരെ കരുതലോടെ ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് യൂത്ത് വിംഗ് ബ്രെയ്ക് ദി ചെയിന്റെ ഭാഗമായി കൈകഴുകൽ സൗകര്യം ഒരുക്കി.

തിരുവമ്പാടി ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും വിവിധ ഭാഗങ്ങളിൽ വാഷ് ബേസിനും വെള്ളവും സോപ്പും കരുതി വെച്ചത് യാത്രക്കാർക്കും പൊതു ജനങ്ങൾക്കും ഉപകാരപ്രദമായി.

കടകളിലെല്ലാം കൈ കഴുകുന്നതിനായി വെള്ളവും സോപ്പും കരുതി വെച്ചു.

ബ്രെയ്ക് ദ ചെയിൻ പരിപാടി ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിൻ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹിമാൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ബോസ് ജേക്കമ്പ്, തിരുവമ്പാടി ജനമൈത്രി പോലീസ് പ്രതിനിധി ജോയി പുളിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസ്, സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, യൂത്ത് വിംഗ് പ്രസിഡണ്ട് നദീർ, സെക്രട്ടറി സൂരജ് കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button