Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം ഉദ്‌ഘാടനവും, ജനപ്രതിനിധികളെ ആദരിക്കലും ഇന്ന്

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഇന്ന് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കോടഞ്ചേരിയിൽ വിദേശികൾക്കും, സാധാരണ ആളുകൾക്കും, ഭിന്നശേഷിക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ശുചിമുറി, ഫീഡിങ് റൂം, ക്ലോക്ക് റൂം, കഫെറ്റേറിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 30ന് ഉച്ചയ്ക്ക് 2 മണിക്ക് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജനകീയാസൂത്രണ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1995 മുതൽ 2020 വരെയുള്ള കാലയളവിലെ ജനപ്രതിനിധികളെ ആദരിക്കും. ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Related Articles

Leave a Reply

Back to top button