Kodanchery

മലയോരത്തെ ഓളപ്പരപ്പിൽ തുഴയെറിയാൻ ഇത്തവണ ആരുമെത്തില്ല: ലക്ഷങ്ങളുടെ നഷ്ടം

കോടഞ്ചേരി : ചാലിപ്പുഴയിലെയും ഇരുവഴിഞ്ഞിപ്പുഴയിലെയും ഓളപ്പരപ്പിൽ തുഴയെറിയാൻ ഇത്തവണ ആരുമെത്തില്ല. കൊറോണകവർന്ന കയാക്കിങ് മലയോരത്തുകാർക്ക് ലക്ഷങ്ങളുടെ നഷ്ടംവരുത്തി.

കോടഞ്ചേരിയെ ലോക വിനോദസഞ്ചാരഭൂപടത്തിലേക്ക് ഉയർത്തിയ സാഹസിക വിനോദ ഇനമായിരുന്നു കയാക്കിങ്. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ തവണ മത്സരങ്ങൾ ഒരുക്കിയിരുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിപേർ എത്തിയിരുന്ന മത്സരങ്ങൾ പ്രദേശത്തുകാർക്ക് നല്ലൊരു വരുമാനവുമായിരുന്നു. മത്സരത്തിന് മാസങ്ങൾക്കുമുമ്പേ പലരും പ്രദേശത്തെ വീടുകളിൽ താമസമുറപ്പിക്കും. കോടഞ്ചേരിയിലെയും പരിസരപ്രദേശത്തെ ഹോട്ടലുകളും മത്സരാർഥികളെയും സാഹസികവിനോദപ്രേമികളെയുംകൊണ്ട്‌ നിറയും.

കുറഞ്ഞകാലത്തേക്ക്‌ വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നൽകി വരുമാനമുണ്ടാക്കുന്നവരും ഇത്തവണ നിരാശയിലാണ്. കയാക്കിങ്ങിന്റെ ഭാഗമായി പ്രദേശത്തുകാർക്ക് കിട്ടിയിരുന്ന കരാർജോലികളും ഇത്തവണ കൊറോണ കവർന്നു. വിനോദസഞ്ചാരവകുപ്പിനുകീഴിൽ നടത്തിയിരുന്ന കയാക്കിങ് മത്സരം കഴിഞ്ഞതവണ വകുപ്പിനുകീഴിലെ സാഹസിക ടൂറിസം വിഭാഗമാണ് സംഘടിപ്പിച്ചത്.

കമ്പികൾ തുരുമ്പെടുത്തു; ലക്ഷങ്ങൾ നഷ്ടമാകും

മാസങ്ങൾനീണ്ട ഒരുക്കങ്ങൾ മത്സരത്തിനായി വേണ്ടിവരാറുണ്ട്. ഒട്ടേറെപ്പേർക്ക് ഇതുമായി ബന്ധപ്പെട്ട് ജോലിയും കിട്ടും.

കയാക്കിങ് തുടങ്ങിയതുമുതൽ, മിക്ക മത്സരങ്ങൾക്കും ചാലിപ്പുഴയിലെയും ഇരുവഴിഞ്ഞി പുഴയിലെയും കയാക്കർ മാർക്കുള്ള റാംപുകൾ നിർമിച്ചിരുന്നത് നെല്ലിപ്പൊയിൽ മധുവാണ്. അതിനുവേണ്ട കമ്പിയും മരപ്പലകയും ഉൾപ്പെടെയുള്ളവ വാങ്ങുകയുംചെയ്തു. മത്സരം ഇല്ലെന്നറിഞ്ഞതോടെ ഇത്തവണ കയാക്കിങ് ലക്ഷ്യമിട്ടുവാങ്ങിയ പലസാധനകളും നശിച്ചുപോകുമെന്ന ആശങ്കയിലാണ് മധു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ പങ്കെടുക്കുന്ന മത്സരയിനമാണ് കയാക്കിങ്. അതിനാൽത്തന്നെ കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കാണ് ഈ സമയത്ത് കൂടുതൽ ശ്രദ്ധനൽകുന്നത്.

ലിസി ചാക്കോ

കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കോവിഡ്-19 ക്രമാതീതമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇത്തവണ കായാക്കിങ്ങിനെക്കുറിച്ച് ആലോചിച്ചിട്ടുപോലും ഇല്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

ജോർജ് എം. തോമസ്

തിരുവമ്പാടി എം.എൽ.എ.

News from mathrubhumi

https://www.mathrubhumi.com/kozhikode/news/article-1.4917704

Related Articles

Leave a Reply

Back to top button