Mukkam

മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കി ചേന്ദമംഗലൂർ എച്ച്.എസ്.എസ്

മുക്കം: ഹയർ സെക്കൻഡറി മേഖലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിന് പൊതു വിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയ ജില്ലാ പുരസ്കാരം ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. കഴിഞ്ഞ 2 വർഷങ്ങളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.

കോഴിക്കോട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം മന്ത്രി അഹമ്മദ് ദേവർകോവിലിലിൽനിന്ന്‌ പ്രോഗ്രാം ഓഫീസർ എൻ.കെ സലീം, വൊളൻറിയർ ക്യാപ്റ്റന്മാരായ ഹനാൻ ഗഫൂർ, ഷിബിലി റാഷിദ്, കെ ജിൻഷി, അജ്‌വദ് ഹനാൻ, ഇ.കെ റിസ്‌വാൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button