Kodanchery

കിസാൻമിത്ര വായ്പ ജില്ലാതല വിതരണോദ്‌ഘാടനം നിർവഹിച്ചു

കോടഞ്ചേരി: കേരള വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിന്റെ കീഴിൽ രൂപവത്കരിച്ച ജെ.എൽ.ജി ഗ്രൂപ്പുകളിലെ അംഗങ്ങൾക്കായി കേരളാബാങ്ക് ആവിഷ്കരിച്ച വി.എഫ്.പി.സി.കെ കിസാൻമിത്ര വായ്പ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം കോടഞ്ചേരിയിൽ നടന്നു.

കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ മാനേജർ അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഗ്രിക്കൾച്ചർ ഓഫീസർ ജോസ്‌ന ജോസ് പദ്ധതി വിശദീകരിച്ചു. വി.എഫ്.പി.സി.കെ ജില്ലാ മാനേജർ റാണി ജോർജ്, കോടഞ്ചേരി കൃഷി ഓഫീസർ രമ്യ രാജൻ, കോടഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, കോടഞ്ചേരി ശാഖാ മാനേജർ കെ അനിരുദ്ധൻ, ഇൻസ്പെക്ടർ പ്രജി അമ്പാടി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button