Kodanchery
മച്ചൂഴിപടി – ഗവൺമെൻറ് കോളേജ് പടി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ മച്ചൂഴിപടി – ഗവൺമെൻറ് കോളേജ് പടി റോഡ് പ്രവർത്തി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. 2022-23 സാമ്പത്തിക വർഷത്തെ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി ചാക്കോ, വാർഡ് വികസന സമിതി അംഗങ്ങളായ ജോർജ് മച്ചുഴിയിൽ, ജോസ് അന്നശ്ശേരി, ജോർലി എബി ചിറപ്പാട്ട്, തങ്കൻ കല്ലുവേലിൽ, ശാരദ വട്ടക്കണ്ടി, ചാക്കോ മാവേലിക്കുന്നേൽ, നിഷ രജീഷ്, കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.







