India

കൊവിഡ്: ഉച്ചഭക്ഷണം കുട്ടികളുടെ വീട്ടിലെത്തിക്കാനുള്ള നടപടി; കേരളത്തെ പ്രശംസിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി കേരള സര്‍ക്കാര്‍ കൈകൊണ്ട നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തെ പ്രശംസിച്ചത്. കൊവിഡിനെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ അടച്ച സാഹചര്യത്തില്‍ ഉച്ചഭക്ഷണം കുട്ടികളുടെ വീട്ടിലെത്തിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെയാണ് സുപ്രീംകോടതി പ്രശംസിച്ചത്.

കേരള മാതൃകയെ പ്രശംസിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചത്.

കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങിയതില്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കൊവിഡ് വൈറസ് ബാധയെതുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചതോടെയാണ് കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയത്.

Related Articles

Leave a Reply

Back to top button