Kodiyathur
ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചെറുവാടി: ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണവും പകർച്ചവ്യാധികളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോ.മനുലാൽ ക്ലാസുകൾ നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് നിഷ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ അധ്യാപകരായ ജയലക്ഷ്മി, രാജശ്രീ, ജസ്ന, ഷൈജു, റാഷിദ, റുബീന, ഷൈമത്ത് തുടങ്ങിയവർ പങ്കെടുത്തു.







