Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഡ്രൈ ഡേ ആചരണം നടത്തി

കോടഞ്ചേരി: ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്‌.എസ്‌ വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസ്‌, കോടഞ്ചേരി അങ്ങാടി, പോലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

പരിപാടിയുടെ ഭാഗമായി പകർച്ചപ്പനി ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പോസ്റ്ററുകൾ ഉണ്ടാക്കി സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഇംഗ്ലീഷ് അദ്ധ്യാപികയുമായ രമ്യ സി, വാളണ്ടിയർ ലീഡേഴ്സായ ഷാരോൺ സജി, അഞ്ജലി വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button