Koodaranji
ഒറ്റനമ്പർ ലോട്ടറി വില്പന; കൂടരഞ്ഞിയിൽ ഒരാൾ അറസ്റ്റിൽ

കൂടരഞ്ഞി: കൂടരഞ്ഞി അങ്ങാടിയിലെ കടയിൽ ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ.
കൂടരഞ്ഞി മണ്ണുപുരയിടത്തിൽ ഹരി(52)യെയാണ് തിരുവമ്പാടി എസ്.ഐ ഇ.കെ. രമ്യ, സി.പി.ഒമാരായ മുനീർ, ജിഷാദ് എന്നിവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.